neethi
ഇരവിപുരം സർവീസ് സഹകരണ ബാങ്കിന്റെയും നീതി മെഡിക്കൽസിന്റെയും ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന അവശ്യമരുന്നുകൾ വീട്ടിലെത്തിക്കുന്ന പദ്ധതി ബാങ്ക് പ്രസിഡന്റ് വാളത്തുംഗൽ രാജഗോപാൽ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കൊവിഡ് തീവ്രവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അവശ്യമരുന്നുകൾ വീടുകളിൽ നേരിട്ട് എത്തിക്കുവാനുള്ള പദ്ധതിയുമായി ഇരവിപുരം സർവീസ് സഹകരണ ബാങ്ക്. ബാങ്കിന് കീഴിൽ ഇരവിപുരം, ചകിരിക്കട എന്നിവടങ്ങളിൽ പ്രവർത്തിക്കുന്ന നീതി മെഡിക്കൽസിന്റെ ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. മരുന്നിന്റെ പേര് ഡോക്ടറുടെ കുറിപ്പ് സഹിതം 9497777303 എന്ന നമ്പരിൽ വാട്സ്അപ്പ് ചെയ്താൽ നിശ്ചിത സമയത്തിനുള്ളിൽ വീട്ടിലെത്തിക്കും. ഇതിനായി അധിക ചാർജ് ഈടാക്കുകയുമില്ല.

പദ്ധതിയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് വാളത്തുംഗൽ രാജഗോപാൽ നിർവഹിച്ചു. ഡയറക്ടർ ജി.ആർ. കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. ഭരണസമതി അംഗങ്ങളായ വി.പി. മോഹൻ കുമാർ, എസ്. കമറുദ്ദീൻ, സി. കിഷോർ, എസ്. കണ്ണൻ, കെ. ബാബു, വി.എസ്. ഷീജ, ജീജാ ഭായ്, ഷെർളി, സെക്രട്ടറി ഐ. റാണി ചന്ദ്ര, ബിനു ജേക്കബ്, ബിന്ദു തുടങ്ങിയവർ പങ്കെടുത്തു.