ഇന്നലെ കൊവിഡ് 2,058 പേർക്ക്
കൊല്ലം: മറ്റ് ജില്ലകളിലേത് പോലെ കൊവിഡ് രണ്ടാം വ്യാപനം ജില്ലയിലും അതിതീവ്രമാകുന്നു. ഇന്നലെ കൊവിഡ് വ്യാപനം ആരംഭിച്ചതിന് ശേഷം ആദ്യമായി ഒരു ദിവസം കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം രണ്ടായിരം കടന്നു. ഇന്നലെ 2,058 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ഇന്നലെ കൊവിഡ് ബാധിച്ചവരിൽ അഞ്ചുപേർ ഇതര സംസ്ഥാനത്ത് നിന്ന് വന്നതാണ്. മൂന്ന് ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 2,053 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ജില്ലയിൽ 1,384 പേർ രോഗമുക്തരായി.
ആകെ കൊവിഡ് ബാധിച്ചവർ: 1,10,777
നിലവിൽ ചികിത്സയിലുള്ളവർ: 4,672
രോഗമുക്തർ: 1,05,698
മരണം: 383
ഏറ്റവും കൂടുതൽ കൊവിഡ് സ്ഥിരീകരിച്ച ദിവസങ്ങൾ
ഇന്നലെ: 2,058
ഈമാസം 28- 1,422
27-1,591
25- 1,209
24- 1,255
23- 1,080
ടെസ്റ്റ് പോസിറ്റിവിറ്റി
ഇന്നലെ- 15.46 %
28- 11.76%
27-14.69 %
26-14.53 %