kallada-shanmughan-72

കൊ​ല്ലം: ജ​ന്മ​ഭൂ​മി മുൻ ഡെ​പ്യൂ​ട്ടി എ​ഡി​റ്റർ കി​ഴ​ക്കേ​ക​ല്ല​ട കൊ​ടു​വി​ള ക​ളി​യിൽ വി​ളാ​ക​ത്തിൽ ക​ല്ല​ട ഷൺ​മു​ഖൻ (72) നിര്യാതനായി. കൊ​ടു​വി​ള​യി​ലെ ജോ​ത്സ്യ​കു​ടും​ബ​ത്തി​ലെ അം​ഗ​മാ​ണ്. കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ച് ഏ​പ്രിൽ 18 മു​തൽ പാ​രി​പ്പ​ള്ളി മെ​ഡി​ക്കൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യിൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​ന്ന​ലെ ഉ​ച്ച​യ്​ക്ക് ഒ​ന്നോ​ടെ​യാ​യി​രു​ന്നു അ​ന്ത്യം.
കൊ​ല്ലം പ്ര​സ്ക്ല​ബ് പ്ര​സി​ഡന്റ്, ത​പ​സ്യ തി​രു​വ​ന​ന്ത​പു​രം മേ​ഖ​ലാ വൈ​സ് പ്ര​സി​ഡന്റ്, ബി.​എം​.എ​സ് സം​സ്ഥാ​ന​സ​മി​തി അം​ഗം, ജ്യോ​തി​ഷ​വി​ചാ​ര​സം​ഘ് സം​സ്ഥാ​ന പ്ര​സി​ഡന്റ്, സീ​നി​യർ ജേ​ണ​ലി​സ്റ്റ് ഫോ​റം ജി​ല്ലാ പ്ര​സി​ഡന്റ്, സം​സ്ഥാ​ന എ​ക്‌​സി​. അം​ഗം, ടെ​ലി​ഫോൺ അഡ്വൈ​സ​റി ബോർ​ഡ് അം​ഗം എ​ന്നീ നി​ല​ക​ളിൽ പ്ര​വർ​ത്തി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ: ലീ​ല. മ​ക്കൾ: സൂ​ര്യേ​ന്ദു​ശ്രീ​ല, സി​തേ​ന്ദു​സൗ​മ്യ, ശ്രീ​ദർ​ശ​ന. പ്ര​സം​ഗ​ക​നും ക​വി​യുമായിരുന്ന ഇദ്ദേഹം ആ​നു​കാ​ലി​ക​ങ്ങ​ളിൽ എഴുതിയവയിൽ തിരഞ്ഞെടുത്തവ 'അ​ഗ്രോ​പ​ഹാ​രം' എ​ന്ന പേ​രിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.