കരുനാഗപ്പള്ളി: ആലുംകടവ് വിശാഖത്തിൽ വിനോദിന്റെ വീടിന്റെ മുൻ വശത്തെ ജനൽപ്പാളി സാമൂഹ്യ വിരുദ്ധർ എറിഞ്ഞുടച്ചതായി കരുനാഗപ്പള്ളി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. വ്യാഴാഴ്ച പുലർച്ചയോടെയാണ് സംഭവം നടന്നതെന്ന് പറയുന്നു. രാവിലെ ഉറക്കമുണർന്ന് വീടിന് പുറത്ത് വന്നപ്പോഴാണ് ജനൽപ്പാളി തകർന്ന് കിടക്കുന്നത് ശ്രദ്ധയിൽ പെട്ടത്. കരുനാഗപ്പള്ളി പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.