കരുനാഗപ്പള്ളി: കനിവ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ റംസാൻ ഭക്ഷ്യ ധാന്യ കിറ്റുകൾ വിതരണം ചെയ്തു. ശ്രീധരീയം കൺവെൻഷൻ സെന്റർ അങ്കണത്തിൽ സംഘടിപ്പിച്ച കിറ്രുകളുടെ വിതരണം നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീലത നിർവഹിച്ചു. ട്രസ്റ്റ് ചെയർമാൻ എസ്.മദനൻപിള്ള, മുൻ വൈസ് ചെയർമാൻ ആർ.രവീന്ദ്രൻപിള്ള, താലൂക്ക് പൗരസമിതി പ്രസിഡന്റ് മുനമ്പത്ത് ഷിഹാബ്, മുഹമ്മദ് കുഞ്ഞ് ട്രസ്റ്റ് ഡയറക്ടർ ജിജേഷ് വി. പിള്ള എന്നിവർ പങ്കെടുത്തു.