അഞ്ചൽ: ഏരൂർ ഗ്രാമപഞ്ചായത്തിൽ മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ ശക്തമാക്കി. ശുചീകരണ പ്രവർത്തനങ്ങളുടെ പത്തടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. അജയൻ നിർവഹിച്ചു.. വാർഡ് മെമ്പർ എം. നസീർ, കുടുംബശ്രീ എ.ഡി.എസ് ഭാരവാഹികൾ,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. കരിമ്പിൻകോണം വാർഡിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിന്നു വിനോദ് നേതൃത്വം നൽകി. ഗ്രാമപഞ്ചായത്ത് അംഗങ്ങൾ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവരും പങ്കെടുത്തു. പഞ്ചായത്തിലെ 19 വാർഡിലാണ് കഴിഞ്ഞ ദിവസം ശുചീകരണ പ്രവർത്തനങ്ങൾ നടന്നത്.