photo
യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടരി മഞ്ചുക്കുട്ടന്റെ നേതൃത്വത്തിൽ കൊവിഡ് രോഗികളുടെ വീടുകളിൽ സാനിട്ടൈസറും മാസ്ക്കുകളും വിതരണം ചെയ്യുന്നു.

കരുനാഗപ്പള്ളി: യൂത്ത് കോൺഗ്രസ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന യൂത്ത് കെയർ പ്രോഗ്രാമിന്റെ ഭാഗമായി കൊവിഡ് രോഗികളുടെ വീടുകളിലെ കുട്ടികൾക്ക് മധുരപലഹാരങ്ങളും സാനിറ്റൈസറും മാസ്കുകളും വിതരണം ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മഞ്ചുക്കുട്ടന്റെ നേതൃത്വത്തിലാണ് കരുനാഗപ്പള്ളിയിൽ പരിപാടി സംഘടിപ്പിച്ചത്. നഗരസഭയിലെ 26-ാം വാർഡിലാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. ഡിവിഷൻ കൗൺസിലർ ബീന ജോൺസൺ, അൽത്താഫ് ഹുസൈൻ,നിതിൻ സി. രാജ്, ജെറി, ആശിഷ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. എല്ലാ വാർഡിലെയും കൊവിഡ് രോഗികളുടെ വീടുകളിലെ കുട്ടികളെ ലക്ഷ്യം വെച്ചാണ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്.