അഞ്ചൽ: അലയമൺ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി. ഇതിന്റെ ഭാഗമായി കൊവിഡ് ബാധിതർക്ക് ആരോഗ്യ കിറ്റ് നൽകും .കൂടാതെ നൂറ് കൊവിഡ് രോഗികളെ കിടത്തി ചികിത്സിക്കാനുള്ള പ്രാഥമിക ചികിത്സാ കേന്ദ്രം തയ്യാറാക്കി.കൊവിഡ് വാക്സിനേഷൻ ക്യാമ്പ് മേയ് 3 മുതൽ കരുകോൺ ജി.എച്ച്.എസ്.എസ് ഓഡിറ്റോറിയത്തിൽ നടക്കും. കൂടാതെ പഞ്ചായത്തിലെ കൊവിഡ് ബാധിതർക്ക് ആവശ്യമായ മരുന്നുകൾ, വൈറ്റമിൻ ഗുളികകൾ, സാനിറ്റൈസർ, മാസ്ക് അടങ്ങിയ ആരോഗ്യ കിറ്റ് നൽകും. പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഗ്രാമപഞ്ചായത്തും ആരോഗ്യവകുപ്പും പൊലീസും സംയുക്തമായി പ്രവർത്തിക്കുമെന്ന് പ്രസിഡന്റ് അസീനാ മനാഫ് പറഞ്ഞു.