ഓടനാവട്ടം: വെളിയം കുടുംബാരോഗ്യ കേന്ദ്രത്തിൽ (വാപ്പാല ) ബുധൻ, ഞായർ ഒഴികെ എല്ലാദിവസവും കൊവിഡ് വാക്സിൻ നൽകുമെന്ന് മെഡിക്കൽ ഓഫീസർ ഡോ.ദിവ്യാ സതീഷ് അറിയിച്ചു. രജിസ്റ്റർ ചെയ്തും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചും എത്തുന്ന നൂറു പേർക്ക് വീതമായിരിക്കും വാക്സിൻ നൽകുന്നതിന് മുൻഗണന.

ഇരുന്നൂറ് പേരെ പങ്കെടുപ്പിച്ച് കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ ക്യാമ്പുകളിൽ ആന്റിജൻ ടെസ്റ്റിൽ നാല് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മറ്റുള്ളവരുടെ ആർ.ടി .പി .സി .ആർ ഫലം വന്ന ശേഷമേ രോഗ ബാധിതരുടെ എണ്ണം അറിയാനാകൂ. നിലവിൽ അറുപതോളം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

വിവിധ പഞ്ചായത്തുകളിൽ നിന്ന് രോഗം സ്ഥിരീകരിച്ചവർക്കായി ഓടനാവട്ടം എ.കെ .എസിൽ കൊവിഡ് ട്രീറ്റ്മെന്റ് സെന്റർ പ്രവർത്തിക്കുന്നുണ്ട്. നിലവിൽ 67 രോഗികൾ ചികിത്സയിൽ ഉള്ള ഇവിടെ പുരുഷന്മാർക്കായുള്ള 20 കിടക്കകൾ ഒഴിവുള്ളതായും മേൽനോട്ടം വഹിക്കുന്ന ഡോ. ദിവ്യാ സതീഷ് പറഞ്ഞു.

.