jeena
ജീന

കൊട്ടാരക്കര: ഇരു വൃക്കകളും തകരാറിലായ നിർദ്ധന യുവതി ചികിത്സക്കായി സുമനസുകളുടെ സഹായം തേടുന്നു. തൃക്കണ്ണമംഗൽ തട്ടത്തുപള്ളിക്ക് സമീപം അയണിമൂട്ടിൽ വീട്ടിൽ ജീനാ ഷാജി(36) ആണ് ജീവൻ നിറുത്താനായി മറ്റുള്ളവരുടെ കനിവ് തേടുന്നത്. കഴിഞ്ഞ കുറേ നാളുകളായി ജീന കൊല്ലം നായേഴ്സ് ഹോസ്പിറ്റലിൽ ചികിത്സയിലാണ്. ഭർത്താവ് ഷാജി ടാപ്പിംഗ് തൊഴിലാളിയാണ്. ഇവർക്ക് 15 വയസുള്ള മകളുമുണ്ട്. അടച്ചുറപ്പില്ലാത്ത വീട്ടിലാണ് താമസം. കുടുംബം പുലർത്താനും മകളുടെ വിദ്യാഭ്യാസ ചെലവിനും ഭാര്യയുടെ ചികിത്സക്കുമായി പണം കണ്ടെത്താനാകാതെ വിഷമത്തിലാണ് ഷാജി. പരിസര വാസികളും സുഹൃത്തുക്കളും നൽകുന്ന സഹായം കൊണ്ടാണ് ഇതുവരെ

പിടിച്ചു നിന്നത്.തൃക്കണ്ണമംഗൽ തോട്ടംമുക്ക് ഫ്രണ്ട്സ് വാട്ട്സ് ആപ്പ് കൂട്ടായ്മ ജീനയുടെ ചികിത്സക്കായി 10000 രൂപ സംഭാവന ചെയ്തിരുന്നു. സുമനസുള്ളവർ ജീനയുടെ പഞ്ചാബ് നാഷണൽ ബാങ്ക് അക്കൗണ്ടിൽ സഹായം എത്തിക്കണം. അക്കൗണ്ട് നമ്പർ: 4298001700064212, ഐ.എഫ്.എസ്.സി കോഡ്: PUNB0429800.