കരുനാഗപ്പള്ളി: പൊതുമേഖല സ്ഥാപനമായ കലവൂർ കെ.എസ്. ഡി.പി. യിൽ കൊവിഡ് വാക്സിൻ നിർമ്മാണം ആരംഭിക്കുന്നതിനുള്ള സാങ്കേതിക വിദ്യയും ധനസഹായവും നൽകാൻ കേന്ദ്രം തയ്യാറാകണമെന്ന് എ.എം.ആരിഫ് എം.പി ആവശ്യപ്പെട്ടു. ഇപ്പാേൾ അനുഭവപ്പെടുന്ന വാക്സിൻ ക്ഷാമത്തിന് പരിഹാരം കാണാനും കുറഞ്ഞ നിരക്കിൽ സംസ്ഥാനങ്ങൾക്ക് വാക്സിൻ നൽകാനും ഇതിലൂടെ സാധിക്കും. ഇവിടെ മെഡിക്കൽ ഓക്സിജൻ നിർമ്മിക്കുന്നതിനുള്ള ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കാനും സംസ്ഥാന സർക്കാരുമായി ചേർന്ന് കേന്ദ്രം മുൻകൈ എടുക്കണമെന്ന് ആരോഗ്യ മന്ത്രി ഡോ.ഹർഷവർധന് അയച്ച കത്തിൽ എ.എം.ആരിപ് എം.പി ആവശ്യപ്പെട്ടു