എഴുകോൺ: കരീപ്ര പാട്ടുപുരയ്ക്കൽ ദേവീക്ഷേത്രത്തിൽ പുതുതായി നിർമ്മിച്ച വലിയമ്പലം, ചുറ്റുമതിൽ, നമസ്കാര മണ്ഡപം,ചുറ്റുവിളക്ക് എന്നിവയുടെ സമർപ്പണം ഇന്ന് നടക്കും. വൈകിട്ട് നാലിന് എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് ജി.തങ്കപ്പൻ പിള്ള സമർപ്പണണം നടത്തും. തന്ത്രി രമേശ് ഭാനു ഭാനു പണ്ടാരത്തിലിന്റെ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ.