പത്തനാപുരം: സാമൂഹ്യനീതി വകുപ്പിന്റെ കീഴിൽ ജയിൽ വിമോചിതർക്കായി പ്രവർത്തിക്കുന്ന ഗാന്ധിഭവൻ തണലിടം പ്രൊബേഷൻ ഹോമിൽ തിലോപ്പിയ മത്സ്യക്കൃഷി ആരംഭിച്ചു. പ്രൊബേഷൻ ഹോം അഡീഷണൽ മാനേജർ റിട്ട.ജയിൽ സൂപ്രണ്ട് കെ.സോമരാജന്റെ നേതൃത്വത്തിലാണ് മത്സ്യക്കൃഷി ആരംഭിച്ചത്.പ്രാരംഭ ഘട്ടത്തിൽ 1300 തിലോപ്പിയ മത്സ്യങ്ങൾ ആണ് നിക്ഷേപിച്ചത്.ഫിഷറീസ് വകുപ്പുമായി ചേർന്ന് വ്യാവസായിക അടിസ്ഥാനത്തിൽ ഭക്ഷ്യയോഗ്യമായ വിവിധ മത്സ്യങ്ങളെ വളർത്തുവാൻ പദ്ധതിയുണ്ട്. തണലിടം പ്രൊബേഷൻ ഹോമിലുള്ള ജയിൽ വിമോചിതരായ അന്തേവാസികൾക്ക് മത്സ്യക്കൃഷിയിൽ പരിശീലനം നൽകി വരുന്നു.