ഇരവിപുരം: പാണക്കാട് മുഹമ്മദലി ഷിഹാബ് തങ്ങൾ മൈനോരിറ്റി ചാരിറ്റി സെൽ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നിർദ്ധനരായ രോഗികൾക്കും കുടുംബങ്ങൾക്കും ധനസഹായം വിതരണം ചെയ്തു. വടക്കേവിള വൈ.സി.ഇ.ടി.സി.എച്ച് സ്ക്വയറിൽ നടന്ന ചടങ്ങിൽ മുസ്ലിം ലീഗ് ദേശീയ അസി. സെക്രട്ടറി എ. യൂനുസുകുഞ്ഞ് വിതരണോദ്ഘാടനം നിർവഹിച്ചു.
ചാരിറ്റി സെൽ ജില്ലാ ചെയർമാൻ ഫസലുദ്ദീൻ ഹാജി അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ നാസിമുദ്ദീൻ പള്ളിമുക്ക്, സ്വതന്ത്ര കർഷക സംഘം ജില്ലാ പ്രസിഡന്റ് ഹബീബ് മുഹമ്മദ്, സബീർ ചകിരിക്കട, എം.എസ്. സജീവ് തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിനോടനുബന്ധിച്ച് നടന്ന പ്രാർത്ഥനയ്ക്ക് കൊല്ലൂർവിള അയ്യൂബ് അസ്ഹരി നേതൃത്വം നൽകി.