കൊട്ടാരക്കര: വീട്ടുമുറ്റത്തിരുന്ന ബൈക്ക് മോഷണം പോയതായി പരാതി.പുത്തൂർ പവിത്രേശ്വരം സ്വദേശി അനീഷിന്റെ KL 24 R 7167 നമ്പർ ബൈക്കാണ് കഴിഞ്ഞദിവസം മോഷണം പോയത്.
കൊട്ടാരക്കര പ്രശാന്തി നഗറിൽ വാടകയ്ക്ക് താമസിക്കുകയാണ് അനീഷ്. വീട്ടുമുറ്റത്തെ കാർ പോർച്ചിൽ സൂക്ഷിച്ചിരുന്നതായിരുന്നു ബൈക്ക്. ഇന്നലെ രാവിലെയാണ് മോഷണം പോയതായി അറിഞ്ഞത്.സമീപത്തെ സി.സി.ടി .വി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്.സംഭവത്തിൽ കൊട്ടാരക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.