vote
പുനലൂർ മണ്ഡലത്തിലെ വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന പുനലൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ സ്ട്രോഗ് റൂമിന് മുന്നിൽ കാവൽ നിൽക്കുന്ന പൊലിസ്കാർ..

പുനലൂർ: തിരഞ്ഞെടുപ്പ് ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം അവശേഷിക്കുമ്പോൾ പുനലൂർ മണ്ഡലത്തിലെ വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങൾ പുനലൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പൂർത്തിയായെന്ന് വരണാധികാരി തെന്മല ഡി.എഫ്.ഒ സൺ അറിയിച്ചു.കൊവിഡ് നിയന്ത്രണങ്ങളോടെ കനത്ത സുരക്ഷാ ക്രമീകരണങ്ങൾ പാലിച്ചാവും വോട്ടെണ്ണെൽ നടക്കുക.നാളെ രാവിലെ 8ന് പോസ്റ്റൽ വോട്ടുകൾ എണ്ണും. 8.30ന് ഇലട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടുകൾ എണ്ണി തുടങ്ങും. ഉച്ചക്ക് ശേഷം ഫലമറിയാൻ കഴിയുമെന്ന് വരണാധികാരി അറിയിച്ചു.17 മേശകളിലാണ് വോട്ട് എണ്ണൽ നടക്കുക. 19 റൗണ്ട് വോട്ടെണ്ണൽ നടക്കും.ഒരു മേശയിൽ 5ജീവനക്കാരുടെ മേൽനോട്ടത്തിലാകും വോട്ടെണ്ണൽ നടക്കുക. ഒരു കൗണ്ടിംഗ് സൂപ്രണ്ട്, യന്ത്രത്തിന്റെ റിട്ടേണിംഗ് ഓഫീസർ, ഒരു സ്ഥാനാർത്ഥിയുടെ ഒരു കൗണ്ടിംഗ് ഏജന്റ് ഉൾപ്പടെയുള്ള അഞ്ച്പേരാണ് ഒരു മേശയിൽ വോട്ടെണ്ണാൽ ചുമതല വഹിക്കുന്നത്. 85 ജീവനക്കാരുടെ നേതൃത്വത്തിലാകും 17മേശയിൽ വോട്ടെണ്ണൽ നടത്തുക.ഓരോ സ്ഥാനാർത്ഥിക്കും 17 കൗണ്ടിംഗ് ഏജന്റുമാരെ വീതം വോട്ടെണ്ണലിൽ പങ്കെടുപ്പിക്കാം.