naushad
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള മയ്യനാട് സർവീസ് സഹകരണ ബാങ്കിന്റെ സംഭാവനയുടെ ചെക്ക് എം. നൗഷാദ് എം.എൽ.എയ്ക്ക് ബാങ്ക് സെക്രട്ടറി രാധാകൃഷ്ണൻ കൈമാറുന്നു

ഇരവിപുരം: കൊവിഡ് വാക്സിൻ ചലഞ്ച് ഏറ്റെടുത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മയ്യനാട് സർവീസ് സഹകരണ ബാങ്ക് 11.25 ലക്ഷം രൂപ സംഭാവനയായി നൽകി. ബാങ്കിന്റെ പൊതുനന്മ ഫണ്ടിൽ നിന്ന് പത്ത് ലക്ഷവും ജീവനക്കാരുടെയും ഭരണസമിതിയുടെയും വകയായി ഒന്നേകാൽ ലക്ഷം രൂപയുമാണ് നൽകിയത്.

ബാങ്ക് സെക്രട്ടറി രാധാകൃഷ്ണനിൽ നിന്ന് എം. നൗഷാദ് എം.എൽ.എ തുക ഏറ്റുവാങ്ങി. ഇതിനുപുറമെ മയ്യനാട് സി. കേശവൻ മെമ്മോറിയൽ ഗവ. ആശുപത്രിയിലേക്ക് ഒരു ലക്ഷം രൂപയുടെ പൾസ് ഓക്സി മീറ്ററുകളും മരുന്നുകളും ആശുപത്രിയിലെ വാക്സിൻ കേന്ദ്രത്തിന് സൗകര്യങ്ങൾ ഏർപ്പെടുത്താൻ രണ്ട് ലക്ഷത്തിലധികം രൂപയും ബാങ്ക് സഹായമെത്തിച്ചു.