ചാത്തന്നൂർ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ചാത്തന്നൂർ യൂണിറ്റ് വാർഷികം ഓൺലൈനായി സംഘടിപ്പിച്ചു. യൂണിറ്റ് പ്രസിഡന്റ് വി.ജി. ഷാജി അദ്ധ്യക്ഷത വഹിച്ചു. സെക്രച്ചറി സുബിൻ എസ്. ബാബു റിപ്പോർട്ടും വരവുചെലവു കണക്കും അവതരിപ്പിച്ചു. സന്തോഷ് കുമാർ, കെ.വി. ഹരിലാൽ, രാധാകൃഷ്ണൻ, സതീഷ് ചന്ദ്രബാബു, അരുൺ തുടങ്ങിയവർ പങ്കെടുത്തു. സംസ്ഥാന നിർവാഹക സമിതി അംഗം ജി. രാജശേഖരൻ സംഘടനാരേഖ അവതരിപ്പിച്ചു.
ഭാരവാഹികളായി വി.ജി. ഷാജി (പ്രസിഡന്റ്), സതീഷ് ചന്ദ്രബാബു (വൈസ് പ്രസിഡന്റ്), സുബിൻ എസ്. ബാബു (സെക്രട്ടറി), എസ്.വി. അശോകൻ (ജോ. സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.