കുളത്തൂപ്പുഴ: വർഷങ്ങളായി ഭൂമിയ്ക്കായി അരിപ്പ ഭൂമിയിൽ സമരം നടത്തി വരുന്ന 160 കുടുംബങ്ങൾ കൊവിഡ് രൂക്ഷമായതോടെ അരി കിട്ടാതെ ദുരിതത്തിൽ. കഴിഞ്ഞ വർഷം കിട്ടേണ്ട ഭക്ഷ്യ കിറ്റുകൾ റേഷൻ കാർഡ് ഇല്ലാത്തതിന്റെ പേരിൽ സർക്കാർ നിഷേധിച്ചിരുന്നു. ഇതിനെതിരെയും സമരക്കാർ ശക്തമായി
പ്രതിഷേധിച്ചിരുന്നു. കൊവിഡ് വർദ്ധിക്കുന്ന സാഹചര്യത്തിൽ പുറത്ത് പോയി മറ്റ് ജോലികൾ ചെയ്യാൻ സാധിക്കാത്ത വലിയ ദുരിതത്തിലാണ് സമരഭൂമിയിലെ നാനൂറിലേറെ അംഗങ്ങൾ. സമരഭൂമിയിലെ കൃഷിയിടങ്ങളിൽ നല്ല രീതിയിൽ കൃഷി ചെയ്ത് വന്നിരുന്നതിനെയും സർക്കാർ ഒരു വർഷം മുന്നേ വിലക്കേർപ്പെടുത്തിയിരുന്നു. നിലവിലെ സാഹചര്യത്തിൽ സമരഭൂമിയിലെ കുടുംബങ്ങൾക്ക് സർക്കാർ അടിയന്തരമായി ഇടപെട്ട് ഭക്ഷ്യധാന്യ കിറ്റുകൾ നൽകാനുള്ള നടപടികൾ സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം സമരഭൂമിയിൽ പട്ടിണി മരണങ്ങൾ നടക്കാൻ സാദ്ധ്യതയുണ്ടെന്നും ബി.ഡി .ജെ .എസ് സംസ്ഥാന ജനറൽ സെക്രട്ടറി പച്ചയിൽ സന്ദീപ് പറഞ്ഞു.