pho
പുനലൂർ നഗരസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മെഗാ കൊവിഡ് പരിശോധന ക്യാമ്പിൽ എത്തിയവർ സാമൂഹിക അകലം പാലിച്ച് പരിശോധന ഊഴം കാത്ത് ഇരിക്കുന്നു

പുനലൂർ: കൊവിഡ് വ്യാപനം കണക്കിലെടുത്ത് പുനലൂർ നഗരസഭയുടെ നേതൃത്വത്തിൽ മെഗാ കൊവിഡ് പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.ജില്ലാ ആരോഗ്യവിഭാഗം പ്രവർത്തകരുടെ നേതൃത്വത്തിൽ കൊവിഡ് നിയന്ത്രണങ്ങളോടെയാണ് പരിശോധനകൾ നടത്തിയത്. ഓട്ടോ, ടാക്സി ഡ്രൈവർമാർക്ക് പുറമെ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ, വ്യാപാരികൾ ഉൾപ്പടെ 300 ഓളം പേർ പരിശോധനയ്ക്ക് എത്തി.രാവിലെ പത്തിന് പുനലൂർ സ്വയംവരം ഹാളിലായിരുന്നു പരിശോധന.ഉച്ചക്ക് രണ്ട് മണിയോടെ പരിശോധനകൾ സമാപിച്ചു. കാഷ്യൂ കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ പരിപാടി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ നിമ്മി എബ്രഹം അദ്ധ്യക്ഷത വഹിച്ചു.ഗവ.താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ആർ.ഷാഹിർഷ പരിശോധനയെ സംബന്ധിച്ച് വിശദീകരിച്ചു.നഗരസഭ ഉപാദ്ധ്യക്ഷൻ വി.പി.ഉണ്ണികൃഷ്ണൻ, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ഡി.ദിനേശൻ, വസന്ത ര‌ഞ്ചൻ, പി.എ.അനസ്, നഗരസഭ സെക്രട്ടറി ബി.അനിൽകുമാർ, സി.പി.ഐ മണ്ഡലം സെക്രട്ടറി സി.അജയപ്രസാദ് തുടങ്ങിയവർ നേതൃത്വം നൽകി.