കൊല്ലം: കൊവിഡ് നിയമ ലംഘനങ്ങൾക്കെതിരെ ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം നടക്കുന്ന സ്‌ക്വാഡ് പരിശോധനകളിൽ ഇന്നലെ 60 സ്ഥാപനങ്ങൾക്കെതിരെ പിഴ ചുമത്തി. ഡെപ്യൂട്ടി കളക്ടർമാർ, തഹസീൽദാർമാർ, സെക്ടറൽ മജിസ്‌ട്രേറ്റുമാർ, പൊലീസ്, ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ എന്നിവരുൾപ്പെട്ട സ്‌ക്വാഡുകളാണ് പരിശോധന നടത്തിയത്.