harbour

കൊല്ലം: കൊവിഡ് മാനദണ്ഡം ഉറപ്പാക്കുന്നതിന് ഹാർബറുകളിൽ നിയന്ത്രണവും പരിശോധനയും കൂടുതൽ ശക്തമാക്കുമെന്ന് ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ അറിയിച്ചു. ഇവിടങ്ങളിൽ ഓൺലൈനായി പാസ് വിതരണം ചെയ്യും. പ്രതിരോധം ശക്തിപ്പെടുത്തുന്നതിന് ഹാർബർ മാനേജ് കമ്മിറ്റി ഉടൻ ചേരണമെന്നും നിർദേശമുണ്ട്. സിവിൽ ഡിഫൻസ് ടീമംഗങ്ങളുടെയും അദ്ധ്യാപകരുടെയും സേവനം ഉപയോഗപ്പെടുത്തും. രോഗവ്യാപനം കൂടുതലുള്ള കരുനാഗപ്പള്ളി, കൊട്ടാരക്കര മേഖലകളിൽ പരിശോധനകൾ വ്യാപകമാക്കും.