കൊല്ലം: കൊവിഡ് മാനദണ്ഡം പാലിക്കുന്നതിൽ വീഴ്ച വരുത്തിയ ചാത്തന്നൂരിലെ സ്വകാര്യ ധനകാര്യ സ്ഥാപനം അടപ്പിച്ച് ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ അടപ്പിച്ചു. സിറ്റി പൊലീസ് കമ്മിഷണർ ടി. നാരായണനൊപ്പം നടത്തിയ പരിശോധനയ്ക്കിടെയാണ് സന്ദർശക രജിസ്റ്റർ സൂക്ഷിക്കാതെ പ്രവർത്തിച്ചതിന് നടപടി സ്വീകരിച്ചത്.
രണ്ടു ദിവസത്തിന് ശേഷം സ്ഥിതിഗതി വിലയിരുത്തി മാത്രം പ്രവർത്തനാനുമതി നൽകുമെന്ന് കളക്ടർ അറിയിച്ചു. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ മുന്നറിയിപ്പും താക്കീതും നൽകിയിട്ടും ഗൗരവം ഉൾക്കൊള്ളാത്ത സ്ഥാപനങ്ങൾക്ക് നേരെ തുടർന്നും കർശന നടപടിയെടുക്കാനാണ് തീരുമാനം.