കൊട്ടാരക്കര: കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി കൊല്ലം റൂറൽ

മേഖലയിൽ പൊലീസ് നിരീക്ഷണം കർശനമാക്കി. ഇന്നലെ സാമൂഹ്യ

അകലം പാലിക്കത്തതിന് 22289 പേരെ താക്കീത് നൽകി വിട്ടു.1601 പേർക്കെതിരെ കേസെടുത്തു.കൊവിഡ്

കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന പ്രദേശങ്ങളിലെ നിരീക്ഷണം കർശനമാക്കുമെന്ന് റൂറൽ ജില്ലാ പൊലീസ് മേധാവി കെ.ബി.രവി അറിയിച്ചു. കൊവിഡ് നിരീക്ഷണത്തിന്റെ ഭാഗമായി കൊട്ടാരക്കര

ടൗണിൽ സെക്ടറൽ മജിസ്ട്രേറ്റ് ധന്യ നടത്തിയ പരിശോധനയിൽ നാലുപേർക്ക് ഫൈൻ നൽകുകയും 17 പേരെ വാണിംഗ് നൽകി വിട്ടയയ്ക്കുകയും ചെയ്തു. റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും ആരോഗ്യ വകുപ്പ് ജീവനക്കാരും നിരീക്ഷണത്തിൽ പങ്കെടുത്തു..പൊലീസ് വാഹന പരിശോധന വ്യാപകമാക്കി.