ചാത്തന്നൂർ: ഉളിയനാട് അജുഭവനിൽ ജോണിന്റെയും ആനിഅമ്മയുടെയും മകൻ അജുജോൺ (37) കൊവിഡ് ബാധിച്ച് മരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ചാത്തന്നൂർ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. രോഗലക്ഷണങ്ങളോടെ കഴിഞ്ഞ 21ന് കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ അജുവിന് ബുധനാഴ്ച കൊവിഡ് നെഗറ്റീവായിരുന്നു. ആശുപത്രി വിട്ട് വീട്ടിലേയ്ക്കു പോകാൻ തയ്യാറാകവേ ഇന്നലെ വൈകിട്ട് ആറരയോടെ മരിച്ചു. ഭാര്യ: സുബി. മക്കൾ: ആരോൺ, ഡാനി. സഹോദരൻ: ജിജു ജോൺ.