കൊട്ടിയം: വാക്‌സിൻ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പതിനായിരം രൂപ സംഭാവന നൽകി കൊവിഡ് പ്രതിരോധ പ്രവർത്തങ്ങളിൽ ഉമയനല്ലൂർ സമൃദ്ധി സ്വാശ്രയ കർഷക സമിതിയും പങ്കാളിയായി. സമൃദ്ധി അങ്കണത്തിൽ നടന്ന ചടങ്ങിൽ ബാലസമൃദ്ധി അംഗം ഐഷ സുജാദിൽ നിന്ന് എം. നൗഷാദ് എം.എൽ.എ സംഭാവനയുടെ ചെക്ക് ഏറ്റുവാങ്ങി.
സമിതി കൺവീനർ അൻസാരി അദ്ധ്യക്ഷത വഹിച്ചു. പരമേശ്വരൻ ഉണ്ണി, രാജേന്ദ്ര പ്രസാദ്, ആർ. രാജീവ്, സുൽഫി തുടങ്ങിയവർ പങ്കെടുത്തു. എക്സിക്യുട്ടീവ് അംഗങ്ങളായ കണ്ണൻ സ്വാഗതവും ആർ. രതീഷ് നന്ദിയും പറഞ്ഞു.