പുത്തൂർ: പൂവറ്റൂർ ജനകീയ വായനശാലയുടെ നേതൃത്വത്തിൽ കലയപുരം ആശ്രയ സങ്കേതത്തിന് ഭക്ഷ്യധാന്യങ്ങളെത്തിച്ചു. നാളീകേരവും പച്ചക്കറിയും ധാന്യങ്ങളും ഉൾപ്പടെ അര ലക്ഷം രൂപയുടെ സാധനങ്ങളാണ് എത്തിച്ചത്. വായനശാല പ്രസി‌ഡന്റ് ജി.സോമശേഖരൻ നായർ, സെക്രട്ടറി ബി.രാജേന്ദ്രൻ, എസ്.സുരേഷ് കുമാർ, കെ.വിനോദ് കുമാർ എന്നിവർ നേതൃത്വം നൽകി.