പുത്തൂർ: കുളക്കട ഗ്രാമ പഞ്ചായത്തിലെ കുളക്കട അഞ്ചാം വാർഡിൽ ഗ്രാമപഞ്ചായത്തംഗം സന്ധ്യ.എസ്.നായരുടെ നേതൃത്വത്തിൽ മഴക്കാലപൂർവ ശുചീകരണ പരിപാടി സംഘടിപ്പിച്ചു. ഗവ.വെറ്ററിനറി ഡിസ്പെൻസറിയും പരിസരവുമാണ് ആദ്യഘട്ടത്തിൽ വൃത്തിയാക്കിയത്. കുളക്കട കളിത്തട്ടും മറ്റ് പൊതുഇടങ്ങളുമൊക്കെ ശുചിയാക്കുമെന്ന് വാർഡ് മെമ്പർ പറഞ്ഞു. ഹരിതകർമ്മസേന, തൊഴിലുറപ്പ് തൊഴിലാളികൾ, ആരോഗ്യ പ്രവർത്തകർ, വിവിധ സംഘടനാ പ്രവർത്തകർ എന്നിവരും ശുചീകരണ പരിപാടികളിൽ പങ്കെടുത്തു.