കൊട്ടാരക്കര: താലൂക്ക് എൻ.എസ്.എസ് യൂണിയന്റെയും മന്നം സോഷ്യൽ സർവീസ് സൊസൈറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ തൂശനില മിനി കഫേ യൂണിയൻ പ്രസിഡന്റ് ജി.തങ്കപ്പൻ പിള്ള ഉദ്ഘാടനം ചെയ്തു. കൊട്ടാരക്കര ഗാന്ധിമുക്കിലാണ് കഫേ പ്രവർത്തനം തുടങ്ങിയത്. യൂണിയൻ സെക്രട്ടറി സി.അനിൽകുമാർ, ദീപു ഭാസ്കർ, കെ.പ്രഭാകരൻ നായർ, ഗിരീശൻ നായർ എന്നിവർ പങ്കെടുത്തു.