കൊട്ടാരക്കര: കലയപുരം ആശ്രയ സങ്കേതത്തിന് എ.ഐ.വൈ.എഫ് പ്രവർത്തകർ അവശ്യസാധനങ്ങൾ എത്തിച്ചു. ജില്ലാ പ്രസിഡന്റ് എസ്.വിനോദ് കുമാർ സാധനങ്ങൾ സങ്കേതം അധികൃതർക്ക് കൈമാറി. ബ്ളോക്കം പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.രഞ്ജിത്ത് കുമാർ, എൻ.ആർ.ജയശ്ചന്ദ്രൻ, ഡി.എൽ.അനുരാജ്, ബി.അരുൺകുമാർ, പി.വിഷ്ണു എന്നിവർ പങ്കെടുത്തു.