bus

 ബസുകളിൽ കൂടുതൽ യാത്രക്കാർ


കൊല്ലം: കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ബസുകളിൽ യാത്രക്കാരെ നിറുത്തി യാത്ര ചെയ്യരുതെന്ന നിർദ്ദേശം മിക്ക ബസുകളും പാലിച്ചിരുന്നെങ്കിലും ചിലയിടങ്ങളിൽ പൊലീസിനെ വെട്ടിച്ച് യാത്രക്കാരെ കയറ്റുന്നു. കൂടുതൽ യാത്രക്കാരുള്ളപ്പോൾ ഇരട്ട സീറ്റുകളിൽ മൂന്നുപേരെ വീതം ഇരുത്തിയാണ് യാത്ര.

യാത്രക്കാരിലധികവും സാധാരണക്കാരായതിനാൽ യാത്ര മുടക്കേണ്ടെന്ന് കരുതി ബസ് ജീവനക്കാർ പറയുന്നത് അനുസരിക്കും. വിദ്യാർത്ഥികളും പരസ്പരം 'അഡ്ജസ്റ്റ്' ചെയ്താണ് യാത്ര. പൊലീസ് പരിശോധന പ്രധാന ജംഗ്‌ഷനുകൾ കേന്ദ്രീകരിച്ചായതിനാൽ സ്റ്റോപ്പുകൾക്ക് മുൻപ് കുറച്ചകലെയായി ഇറങ്ങാനുള്ളവരെ ഇറക്കി യാത്രക്കാരെ 'ബാലൻസ്' ചെയ്യാനും മിടുക്കരായ ജീവനക്കാരുണ്ട്. പരിശോധനാ കേന്ദ്രങ്ങളിൽ പൊലീസ് വാഹനത്തിനകത്ത് കയറി പരിശോധിക്കില്ലെന്നത് മുതലെടുത്താണ് നിയമലംഘനം.

പുറത്തുനിന്ന് നോക്കിയാൽ യാത്രക്കാർ നിൽക്കുന്നില്ലെന്ന് തോന്നുമെന്നതിനാൽ വാഹനം കടത്തിവിടുകയാണ് ചെയ്യുന്നത്. വാഹന തിരക്കുള്ള സ്ഥലങ്ങളിൽ ബസിൽ കയറിയുള്ള പരിശോധനയും പ്രായോഗികമല്ല.

''

കൊവിഡ് നിയന്ത്രണങ്ങൾ പൊതുസമൂഹത്തിന് വേണ്ടിയാണെന്ന ബോദ്ധ്യമുണ്ടാകണം. പിഴയീടാക്കിയാലും നിയന്ത്രണ ലംഘനം ആവർത്തിക്കുകയാണ്.

പൊലീസ്