പരവൂർ: സേവാഭാരതിയുടെ ജനസേവന സഹായ കേന്ദ്രം പരവൂർ അശോക് സിനി ഹൗസ് ജംഗ്‌ഷനിലെ രാജൻ ബിൽഡിംഗ്സിൽ പ്രവർത്തനമാരംഭിച്ചു. പരവൂർ നഗരസഭാ ചെയർപേഴ്സൺ പി. ശ്രീജ ഉദ്‌ഘാടനം ചെയ്തു. മീനാട് ഉണ്ണി അദ്ധ്യക്ഷത വഹിച്ചു. ജഗദീഷ് പരവൂർ, നഗരസഭാ കൗൺസിലർമാരായ സ്വർണമ്മ സുരേഷ്, എസ്. അനീഷ എന്നിവരും മഞ്ജു ആഖിലൻ, അജയൻ, അനൂപ് തുടങ്ങിയവരും പങ്കെടുത്തു. വാക്‌സിൻ രജിസ്‌ട്രേഷൻ, അണുനശീകരണം, പ്രതിരോധ മരുന്ന്, ഭക്ഷണം, വാഹന സൗകര്യം മുതലായ സേവനങ്ങൾക്ക് കേന്ദ്രത്തിൽ നിന്ന് ലഭിക്കും. ഫോൺ നമ്പർ: 98478567035, 9539703447.