dyfi
ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ ഇരവിപുരം പുത്തൻനട വാറുവിൽ ക്ഷേത്രത്തിൽ അണുനശീകരണം നടന്നപ്പോൾ

കൊല്ലം: ഇരവിപുരം പുത്തൻനട വാറുവിൽ ക്ഷേത്രത്തിലെ ശാന്തിക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ ക്ഷേത്രം അണുവിമുക്തമാക്കി. തെക്കേവിള ഡിവിഷൻ കൗൺസിലറും ഡി.വൈ.എഫ്.ഐ കൊല്ലം ഈസ്റ്റ് ബ്ലോക്ക് കമ്മിറ്റി സെക്രട്ടറിയുമായ ടി.പി. അഭിമന്യു, ഇരവിപുരം വെസ്റ്റ് മേഖലാ കമ്മിറ്റി പ്രസിഡന്റ് അനന്ദവിഷ്ണു, ആൽത്തറമൂട് യൂണിറ്റ് ഭാരവാഹി അജിത്ത്, കുന്നത്തുകാവ് യൂണിറ്റ് പ്രസിഡന്റ് ബിബിൻ, സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഹരി തുടങ്ങിയവർ നേതൃത്വം നൽകി. വൈകിട്ടോടെ മറ്റൊരു ശാന്തിക്കാരനെത്തി ക്ഷേത്രത്തിലെ ചടങ്ങുകൾ പുനരാരംഭിച്ചു.