peediya
കുട്ടികൾക്ക് പ്രതിരോധ കുത്തിവയ്പ്പെടുക്കുന്ന പദ്ധതിയുടെ രൂപരേഖ ഇന്ത്യൻ അക്കാഡമി ഒഫ് പീഡിയാട്രിക്സ് ജില്ലാ പ്രസിഡന്റ് ഡോ. മനോജ്‌ മണി വിക്ടോറിയ ആശുപത്രി സുപ്രണ്ട് ഡോ. കൃഷ്ണവേണിക്ക് കൈമാറുന്നു

കൊല്ലം: പ്രതിരോധ കുത്തിവയ്പ്പുകൾ മുടങ്ങിയ കുട്ടികളെ കണ്ടെത്തി കുത്തിവയ്പ്പെടുക്കുന്നതിന് ഇന്ത്യൻ അക്കാഡമി ഒഫ് പീഡിയാട്രിക്‌സ്, ഗവ. വിക്ടോറിയ ആശുപത്രി എന്നിവയുടെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന പദ്ധതി ആശുപത്രി സുപ്രണ്ട് ഡോ. കൃഷ്ണവേണി ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ രൂപരേഖ ഇന്ത്യൻ അക്കാഡമി ഒഫ് പീഡിയാട്രിക്സ് ജില്ലാ പ്രസിഡന്റ് ഡോ. മനോജ്‌ മണി ആശുപത്രി സുപ്രണ്ടിന് കൈമാറി. ആർ.എം.ഒ ഡോ. അനു ജെ. പ്രകാശ്, ഡോ. റോയ് തുടങ്ങിയവർ പങ്കെടുത്തു.