പടിഞ്ഞാറേകല്ലട : കൊവിഡ് രണ്ടാം ഘട്ട ജാഗ്രത പ്രവർത്തനങ്ങൾ ഊർജിതപെടുത്തുവാൻ പടിഞ്ഞാറേ കല്ലട ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെയും പഞ്ചായത്തുതല ജാഗ്രത സമതിയുടെയും യോഗം തീരുമാനിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. സി. ഉണ്ണികൃഷ്ണന്റെ ആദ്ധ്യക്ഷതയിൽ വൈസ് പ്രസിഡന്റ് കെ.സുധ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ഉഷാലയം ശിവരാജൻ, കെ.സുധീർ, ജെ. അംബിക കുമാരി,സെക്ടറൽ മെജിസ്‌ട്രേറ്റ് സീമ,മെഡിക്കൽ ഓഫീസർ, വില്ലേജ് ഓഫിസർ, പോലീസ് സബ് ഇൻസ്‌പെക്ടർ,ഐ.സി.ഡി.എസ് സൂപ്പർവൈസർ,സി.ഡി.എസ് ചെയർപേഴ്സൺ, ആയുർവേദ മെഡിക്കൽ ഓഫീസർ തുടങ്ങിയവർ പങ്കെടുത്തു
തീരുമാനങ്ങൾ
എല്ലാ ദിവസവും ഉച്ചക്ക് 1.30ന് പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, മെഡിക്കൽ ഓഫീസർ, സെക്ടറൽ മജിസ്‌ട്രേറ്റ്, റവന്യൂ, പൊലീസ് അധികാരികളും ചേർന്നുള്ള പഞ്ചായത്ത് തല കൊവിഡ് ഉന്നതാധികാര സമിതി യോഗം ചേർന്ന് സ്ഥിതി ഗതികൾ വിലയിരുത്തും. നടപടികൾ സ്വീകരിക്കുകയും അതോടൊപ്പം ഡോക്ടറുടെ സന്ദേശം ജനങ്ങൾക്കായി മാദ്ധ്യമങ്ങൾ വഴി സമർപ്പിയ്ക്കും.
ആംബുലൻസ് ,ടാക്സി ,ഓട്ടോ സൗകര്യങ്ങൾ പഞ്ചായത്ത് ചെലവിൽ നടപ്പിലാക്കും.
പതിനാല് വാർഡുകളിലും കൊവിഡ് ജാഗ്രത സമിതികൾ കൂടുതൽ കാര്യക്ഷമമാക്കുവാനും
ഓരോ വാർഡിലും മുഴുവൻ സമയ ആരോഗ്യ വാളണ്ടിയറെ നിയമിക്കും.
കൊവിഡ് രോഗികളെയും ക്വാറന്റൈനിൽ കഴിയുന്നവരെയും സഹായിക്കാൻ ആഗ്രഹിക്കുന്നവർ പഞ്ചായത്തിൽ ആരംഭിച്ച വാർ റൂമുമായി ബന്ധപ്പെടണം
കൊവിഡ് 19 കൂടുതൽ വഷളായി കൊണ്ടിരിക്കുന്നയിടങ്ങളിൽ കടുത്ത നിയന്ത്രണങ്ങളും പരിശോധയും നടത്തും
ആർ.ടി.പി.സി.ആർ ടെസ്റ്റ് നാളെ
വാർഡ് 12ൽ രാവിലെ 9മണിക്ക് ആരംഭിക്കും
ആശാവർക്കർ ടെസ്റ്റ് നടത്തേണ്ടവരുടെ ലിസ്റ്റ് തയ്യാറാക്കി സമയം നിശ്ചയിച്ച് കുടുംബങ്ങൾക്ക് നൽകണം
13,14, വാർഡുകാർക്ക് കോതപുരം ഗവ. എൽ.പി.എസിൽ
ഒരു വാർഡിൽ 50പേർ എന്ന ക്രമത്തിൽ ലിസ്റ്റ് തയ്യാറാക്കും.
മേയ് 3ന് 1, 2 വാർഡുകൾക്കും
മേയ് 4ന് 3, 4 വാർഡുകൾക്കും
മേയ് 6ന് 5,6,7 വാർഡുകൾക്കും
മേയ് 7ന് 8 മുതൽ 11വരെ ഉള്ള വാർഡുകൾക്കും ടെസ്റ്റ് നടത്തും
ഈ ദിവസങ്ങളിൽ ഏറെ പ്രയാസം നേരിടുന്നവരെ വാർഡ് നോക്കാതെ ടെസ്റ്റ് നടത്തും.