കൊല്ലം: മുൻ മുഖ്യമന്ത്രിയും വിദ്യാഭ്യാസ വിചക്ഷണനും സാമൂഹിക പരിഷ്കർത്താവുമായ ആർ. ശങ്കറിന്റെ 112-ാം ജന്മവാർഷികം കൊല്ലം ആശാൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ആചരിച്ചു. വിദ്യകൊണ്ട് പ്രബുദ്ധരാവുക, സംഘടിച്ച് ശക്തരാകുക എന്നീ ശ്രീനാരായണ ദർശനങ്ങൾ അക്ഷരാർത്ഥത്തിൽ പ്രായോഗികമാക്കിയ കർമ്മയോഗിയായിരുന്നു ആർ. ശങ്കറെന്ന് യോഗം വിലയിരുത്തി. യോഗത്തിൽ ഫൗണ്ടേഷൻ ചെയർമാൻ അജിത്ത് നീലികുളം അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. നിസാർ കാത്തുങ്കൽ പ്രമേയം അവതരിപ്പിച്ചു. പി. മോഹൻകുമാർ, അജയൻ ആലപ്പാട്, രശ്മി പ്രഭാകർ തുടങ്ങിയവർ സംസാരിച്ചു.