കരുനാഗപ്പള്ളി: താലൂക്ക് ഗവ.ആശുപത്രിയിൽ അടച്ച് പൂട്ടിയ കൊവിഡ് പരിശോധനാ കേന്ദ്രം പുന:രാരംഭിക്കണമെന്ന് ജനസഹായി വിവരവകാശ ഫാറം സർക്കാരിനോട് ആവശ്യപ്പെട്ടു. ഇതു മൂലം സ്വകാര്യ ആശുപത്രികളും സ്വകാര്യ ലാബുകളും രോഗികളിൽ നിന്ന് അമിത ചാർജ്ജാണ് ഈടാക്കുന്നത്. ഈ സാഹചര്യത്തിൽ അടച്ച് പൂട്ടിയ കേന്ദ്രം തുറന്ന് പ്രവർത്തിക്കാൻ ആവശ്യമായ നടപടികൾ ഉണ്ടാകണമെന്ന് പ്രദീപ് കുമാറും സെക്രട്ടറി സി പുഷ്പരാജനും ആവശ്യപ്പെട്ടു.