പുനലൂർ: ശ്രീനാരായണ കോളേജിൽ ഈ അധ്യായന വർഷം മുതൽ ആരംഭിച്ച എസ്.രാമചന്ദ്രൻ മെമ്മോറിയൽ മെരിറ്റ് കം മീൻസ് സ്‌കോളർഷിപ്പ് ഓൺലൈനായി വിതരണം ചെയ്തു. മുംബൈയിലെ സ്വകാര്യ സ്ഥാപനത്തിൽ സീനിയർ എൻജിനീയറും കോളേജിലെ പൂർവ വിദ്യാർത്ഥിയുമായ ആർ. കൃഷ്ണമൂർത്തി അദ്ദേഹത്തിന്റെ പിതാവിന്റെ സ്മരണയ്ക്കായാണ് ഈ സ്‌കോളർഷിപ്പ് ആരംഭിച്ചത്. ഫിസിക്‌സ്, കെമിസ്ട്രി, കണക്ക് വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കായി 10000 രൂപ വീതം അവരുടെ ഉന്നതവിദ്യാഭ്യാസത്തിന് സഹായകരമാകുമെന്ന ദീർഘവീക്ഷണത്തോട് കൂടി തുടങ്ങിയ ഈ സ്‌കോളർഷിപ്പ് വരും വർഷങ്ങളിലും തുടരുമെന്ന് കോളേജ് പ്രിൻസിപ്പൽ ഡോ. ടി. പ്രദീപ് അറിയിച്ചു.ഭൗതിക വിഭാഗം മേധാവി ഡോ. പ്രശാന്തിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതും വിദ്യാഭ്യാസ മികവ് പുലർത്തുന്നതുമായ വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുകയായിരുന്നു. കേന്ദ്ര ഗവ. സ്ഥാപനമായ സി മെറ്റിലെ ശാസ്ത്രജ്ഞനും കോളേജിലെ പൂർവ വിദ്യാർത്ഥിയുമായ ഡോ.എസ്.എൻ. പോറ്റി ആശംസ പ്രസംഗം നടത്തി.