a
ഡി.വൈ.എഫ്.ഐ ബെടുവത്തൂർ ബ്ലോക്ക്‌ കമ്മിറ്റി നേതൃത്വത്തിൽ എഴുകോൺ പോസ്റ്റോഫീസിന് മുന്നിൽ നടന്ന യുവജന ധർണ സി.പി.എം നെടുവത്തൂർ ഏരിയ സെക്രട്ടറി പി. തങ്കപ്പൻ പിള്ള ഉദ്ഘാടനം ചെയ്യുന്നു

എഴുകോൺ: കേന്ദ്രത്തിന്റെ കൊവിഡ് വാക്സിൻ നയം തിരുത്തുക, വാക്സിൻ എല്ലാവർക്കും സൗജന്യമാക്കുക തുടങ്ങിയ മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്.ഐ നടത്തുന്ന രാജ്യവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിൽ യുവജന ധർണ നടന്നു. ഡി.വൈ.എഫ്.ഐ നെടുവത്തൂർ ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ എഴുകോൺ പോസ്റ്റോഫീസിന് മുന്നിൽ നടന്ന ധർണ സി.പി.എം നെടുവത്തൂർ ഏരിയ സെക്രട്ടറി പി.തങ്കപ്പൻ പിള്ള ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പ്രസിഡന്റ്‌ ജെ. അനുരൂപ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.അഭിലാഷ്, എസ്.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റ്‌ ഗോപീകൃഷ്ണൻ, ഡി.വൈ.എഫ്.ഐ ബ്ലോക്ക് ട്രഷറർ ആർ.പ്രശാന്ത്, എൻ. നിയാസ്, എസ്. ഉണ്ണികൃഷ്ണൻ, ഗോകുൽ കൃഷ്ണൻ, സരിഗ, അതുൽ കൃഷ്ണൻ എന്നിവർ സംസാരിച്ചു.