കുന്നത്തൂർ : സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റും ഡി.സി.സി വൈസ് പ്രസിഡന്റുമായിരുന്ന കെ.കരുണാകരൻ പിള്ളയുടെ നാലാം ചരമവാർഷികം കുന്നത്തൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എ.മുഹമ്മദ് കുഞ്ഞ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് അർത്തിയിൽ അൻസാരി അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ജില്ലാ ഭാരവാഹികളായ പ്രൊ.ചന്ദ്രശേഖരപിള്ള, ശൂരനാട് വാസു, ഗോപാലകൃഷ്ണ പിള്ള, സോമൻ പിള്ള, ബാബു രാജൻ എന്നിവർ സംസാരിച്ചു. നിയോജക മണ്ഡലം സെക്രട്ടറി ജയചന്ദൻ പിള്ള സ്വാഗതവും നാസർഷ നന്ദിയും പറഞ്ഞു.