ചാത്തന്നൂർ: ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് പ്രദേശത്ത് കൊവിഡ് രണ്ടാംഘട്ട വ്യാപനം നിയന്ത്രണവിധേയമെന്ന് ആരോഗ്യവകുപ്പ് അധികൃതർ. തൊട്ടടുത്ത പഞ്ചായത്തുകളെ അപേക്ഷിച്ച് ചാത്തന്നൂരിൽ വ്യാപന നിരക്ക് വളരെ കുറവാണ്. ആരോഗ്യവകുപ്പ്, പൊലീസ്, പഞ്ചായത്ത് ഭരണസമിതി, പൊതുജനങ്ങൾ എന്നിവരുടെ ഒരുമിച്ചുള്ള പ്രവർത്തനത്തിലൂടെയാണ് രോഗവ്യാപനം നിയന്ത്രിക്കാനായതെന്ന് മെഡി. ഓഫീസർ ഡോ. വിനോദ് പറഞ്ഞു.

കഴിഞ്ഞദിവസം കാരംകോട് എൽ.എം.എസ് എൽ.പി സ്കൂളിൽ 85 പേർക്ക് ആർ.ടി.പി.സി.ആർ പരിശോധന നടത്തിയതിൽ നാലുപേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. 55 പേരുടെ ആന്റിജൻ പരിശോധനയിൽ 5 പേർക്കാണ് കൊവിഡ് പോസിറ്റീവായത്. ഇന്നലെ മീനാട് എൽ.പി സ്കൂളിൽ നടത്തിയ ക്യാമ്പിൽ 355 പേർ പരിശോധനയ്ക്കെത്തി.