ചവറ: പന്മന ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കൊവിഡ് രോഗികൾക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും ആയുർവേദ മരുന്ന് ഉൾപ്പെടുന്ന കിറ്റുകൾ വിതരണം ചെയ്തു. പന്മന ഗ്രാമപഞ്ചായത്ത് സാംസകാരിക നിലയത്തിൽ കൂടിയ യോഗത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാമൂലയിൽ സേതുകുട്ടൻ അദ്ധ്യക്ഷത വഹിച്ചു. മരുന്ന് കിറ്റുകളുടെ വിതരണോദ്‌ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷെമി നിർവഹിച്ചു. ഡോ. സോണിയ ബോധവത്കരണ ക്ലാസ് നടത്തി. യോഗത്തിൽ അഡ്വ.യൂനുസ് കുഞ്ഞു, ജോർജ്ജ് ചാക്കോ,ഷീല, ഹാൻസിയ, രാജീവ് കുഞ്ഞുമണി, അസി.സെക്രട്ടറി ബീന ബീഗം എന്നിവർ സംസാരിച്ചു.