ശാസ്താംകോട്ട: ജില്ലാ കളക്ടർ എ. അബ്ദുൽ നാസർ കുന്നത്തൂർ താലൂക്കിലെ വിവിധ കേന്ദ്രങ്ങളിൽ പരിശോധന നടത്തി. കുന്നത്തൂരിലെ വോട്ടെണ്ണൽ കേന്ദ്രമായ ദേവസ്വം ബോർഡ് കോളേജ്, കൊവിഡ് മാനദണ്ഡപാലനവുമായി ബന്ധപ്പെട്ട് ഭരണിക്കാവ് - ശാസ്താംകോട്ട മേഖലയിലെ വിവിധ വ്യാപാര സ്ഥാപനങ്ങൾ, ഭരണിക്കാവ് ഊക്കൻ മുക്കിൽ നേരത്തേ പ്രവർത്തിച്ചിരുന്നതും പുനരാരംഭിക്കാൻ തുടങ്ങുന്നതുമായ കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രം എന്നിവിടങ്ങളാണ് സന്ദർശിച്ചത്. കളക്ടറോടൊപ്പം കൊട്ടാരക്കര റൂറൽ എസ്. പി കെ. ഡി. രവി, ശാസ്താംകോട്ട ഡി വൈ. എസ് .പി രാജ്കുമാർ, കുന്നത്തൂർ തഹസിൽദാർ നിസാം, ശാസ്താംകോട്ട സർക്കിൾ ഇൻസ്പെക്ടർ ബൈജു എന്നിവരും പങ്കെടുത്തു.