കൊല്ലം: ജില്ലയിലെ മീൻപിടിത്ത ഹാർബറുകൾക്ക് മേയ് എട്ടുവരെ നൽകിയിരുന്ന പ്രവർത്തനാനുമതി റദ്ദ് ചെയ്ത് ജില്ലാ കളക്ടർ വീണ്ടും നിയന്ത്രണം ഏർപ്പെടുത്തി. മേയ് മൂന്നിനും നാലിനും പ്രവർത്തിക്കാൻ താത്കാലിക അനുമതിയുണ്ട്. വാരാന്ത്യ നിയന്ത്രണമുള്ള ശനി, ഞായർ ദിവസങ്ങളിലും പ്രവർത്തിക്കാൻ പാടില്ല. കൊവിഡ് സാഹചര്യം പരിഗണിച്ചാകും തുടർ നടപടികൾ.
ഹാർബറുകളിൽ പ്രവേശിക്കുന്ന വാഹനങ്ങൾക്ക് പാർക്കിംഗിനായി സമയവും നിശ്ചയിച്ചു. ബൈക്ക്, ഓട്ടോ എന്നിവയ്ക്ക് രണ്ട് മണിക്കൂറും ഇൻസുലേറ്റഡ് വാനുകൾക്ക് അഞ്ചു മണിക്കുറുമായി പരിമിതപ്പെടുത്തി. യാനങ്ങൾക്ക് ദിവസം ഒരു തവണ മാത്രം മത്സ്യം ഇറക്കാം. തിരക്ക് ഒഴിവാക്കാൻ നിശ്ചിത അകലത്തിൽ മാത്രമാണ് വിൽപ്പന കൗണ്ടറുകൾ സജ്ജമാക്കേണ്ടത്.