പുനലൂർ: താലൂക്ക് മൈക്രോ യൂണിറ്റ് സോഷ്യൽ വെൽഫെയർ സഹകരണ സംഘത്തിലേക്കുള്ള ഭരണസമിതി തിരഞ്ഞെടുപ്പ് നടന്നു. ടി.കെ.സുന്ദരേശൻ( പ്രസിഡന്റ്), ഏ.ജെ.പ്രദീപ്(വൈസ് പ്രസിഡന്റ്),ആർ.ഹരിദാസ്(ഓണററി സെക്രട്ടറി) എന്നിവർക്ക് പുറമെ ഡയറക്ടർ ബോർഡ് അംഗങ്ങളായി എൻ.സതീഷ്‌കുമാർ, വിജയകൃഷ്ണ വിജയൻ, വനജ വിദ്യാധരൻ, വിജയമ്മ, മിൻസി സുനിൽ, മണി എന്നിവരെയാണ് തിരഞ്ഞെടുത്തത്. കൊവിഡ് നിയന്ത്രണങ്ങളോടെ പുനലൂർ സഹകരണ അസി.രജിസ്റ്റാറുടെ ഓഫിസിൽ നടന്ന തിരഞ്ഞെടുപ്പിൽ സിറാജുദ്ദീൻ വരണാധികാരിയായിരുന്നു.