ശാസ്താംകോട്ട: കേന്ദ്ര വാക്സിൻ നയം തിരുത്തുക, വാക്സിൻ സൗജന്യവും സാർവത്രികവും ആക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി ഡി .വൈ. എഫ് .ഐ രാജ്യവ്യാപകമായി നടത്തുന്ന കേന്ദ്ര സർക്കാർ ഓഫീസ് ധർണ കുന്നത്തൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശാസ്താംകോട്ട പോസ്റ്റ് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ചു. സി.പി.എം കുന്നത്തൂർ ഏരിയ സെക്രട്ടറി ടി. ആർ .ശങ്കരപ്പിള്ള ധർണ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ജി. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ആർ.ബി.രജികൃഷ്ണ, ശ്യം കൃഷ്ണൻ, എസ്.സുധീർഷാ, എസ്. നിതിൻ, അജേഷ് എന്നിവർ നേതൃത്വം നൽകി.