കടയ്ക്കൽ : അമിതമായി പാറ കയറ്റിവന്ന ലോറികൾ പിടിച്ചെടുത്തു. ഇന്നലെ രാവിലെ കടയ്ക്കൽ സി. ഐ ഗിരിലാലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ലോറികൾ പിടിച്ചെടുത്തത്. അമിതമായി ലോഡ് കയറ്റി പോകുന്ന വാഹനങ്ങളിൽ നിന്ന് പാറ റോഡിൽ വീണ് അപകടം ഉണ്ടാകുന്നതിനെ തുടർന്നാണ് ലോറികൾ പിടിച്ചെടുത്തത്.