mm
ഗാന്ധി ഭവൻ ഭാരവാഹികൾ ചേർന്ന് ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ ബി ബൈജുവിന് കിറ്റുകൾ കൈമാറുന്നു.

പത്തനാപുരം : കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് കൊവിഡ് പ്രതിരോധ കിറ്റുമായി ഗാന്ധിഭവൻ. മാസ്‌ക്, സാനിറ്റൈസർ, ഹാൻഡ് വാഷ്, ലോഷൻ, 15 കട്ടിലുകൾ എന്നിവ അടങ്ങുന്നതാണ് കിറ്റ്. ഗാന്ധിഭവൻ വൈസ് ചെയർമാൻ പി.എസ്. അമൽരാജ്, അസി. സെക്രട്ടറി ജി. ഭുവനചന്ദ്രൻ, പേഴ്സണൽ ചീഫ് മാനേജർ കെ. സാബു, എന്നിവർ ഡിപ്പോയിൽ നേരിട്ടെത്തി ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ ബി. ബൈജുവിന് കിറ്റുകൾ കൈമാറി. ഡിപ്പോ ജനറൽ കൺട്രോളിംഗ് എസ്. റ്റാനിമോൻ, ട്രാഫിക് കൺട്രോളിംഗ് ഇൻസ്‌പെക്ടർ എസ്. മധു മറ്റ് കെ.എസ്.ആർ.ടി.സി ജീവനക്കാരുടെയും സാന്നിദ്ധ്യവുമുണ്ടായിരുന്നു. കഴിഞ്ഞ വർഷവും കൊവിഡ് വ്യാപന സമയത്ത് ഓട്ടോമാറ്റിക് സാനിറ്റൈസിംഗ് മെഷീൻ, ഇൻഫ്രാറെഡ് തെർമോമീറ്റർ, മാസ്‌ക്, ലോഷൻ, ഹാൻഡ് വാഷ്, സാനിറ്റൈസർ എന്നിവ നൽകിയിരുന്നു. കൊവിഡ് കാലഘട്ടത്തിൽ സാധാരണക്കാരായ യാത്രക്കാർക്ക് വേണ്ടി ത്യാഗപൂർണമായ സേവനം ചെയ്യുന്ന കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ആരോഗ്യസുരക്ഷയ്ക്ക് പിന്തുണ നൽകികൊണ്ടാണ് ഇങ്ങനെയൊരു പ്രവർത്തനം മുന്നോട്ട് വെക്കുന്നതെന്ന് ഗാന്ധിഭവൻ സെക്രട്ടറി ഡോ.പുനലൂർ സോമരാജൻ അറിയിച്ചു.