കൊല്ലം: മുൻ മുഖ്യമന്ത്രിയും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയും കോൺഗ്രസ് നേതാവുമായിരുന്ന ആർ.ശങ്കറിന്റെ 112-ാം ജന്മവാർഷികം എസ്.എൻ.ഡി.പി യോഗം 5388-ാം നമ്പർ കിളികൊല്ലൂർ വെസ്റ്റ് ശാഖയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. ഇതോടനുബന്ധിച്ച് നടന്ന സമ്മേളനം മേഖലാ കൺവീനർ പുണർതം പ്രദീപ് ഉദ്ഘാടനം ചെയ്തു. എസ്. ഗിരിഷ് കുമാർ അദ്ധ്യഷത വഹിച്ചു. എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗവും ശാഖാ സെക്രട്ടറിയുമായ എസ്. മണികണ്ഠൻ, ശിവഭക്തൻ, ശ്രീനിവാസൻ, സാബു, ബാബു, രഘു റിനോയ്, വി. ചിത്ര തുടങ്ങിയവർ സംസാരിച്ചു.