dyfi
കേന്ദ്ര വാക്‌സിൻ നയം തിരുത്തണം : ഡി.വൈ.എഫ്.‌ഐ.

കുന്നിക്കോട് : കേന്ദ്ര വാക്‌സിൻ നയം തിരുത്തുക, വാക്‌സിൻ സൗജന്യവും സാർവത്രികമാക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി ഡി.വൈ.എഫ്.‌ഐ അഖിലേന്ത്യാകമ്മിറ്റി ആഹ്വാനം ചെയ്ത രാജ്യവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി, കുന്നിക്കോട് ബി.എസ്.എൻ.എൽ. ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച ധർണ സി.പി.എം കുന്നിക്കോട് ഏരിയ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.‌ഐ മുൻ ജില്ലാ കമ്മിറ്റി അംഗവുമായ അഡ്വ.ഷൈൻ പ്രഭ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ കുന്നിക്കോട് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ്‌ അഡ്വ.എ.എ.വാഹിദ് അദ്ധ്യക്ഷനായിരുന്നു. ഗിരീഷ് തമ്പി, അമൽ ബാബു, വിഷ്ണു ബി. നായർ, അൻവർഷാ, രഞ്ജിത്ത് എന്നിവർ സംസാരിച്ചു.